കുവൈത്ത് സിറ്റി: കുവൈത്ത് 2021 ഏപ്രിൽ മുതൽ മൂല്യവർധിത നികുതി (വാറ്റ്) നടപ്പാക്കുമെന് ന് റിപ്പോർട്ട്. അതേസമയം, പുകയില ഉൽപന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവക്ക് 2020 ഏപ്രിൽ തുടക്കം മുതൽ നികുതി ഏർപ്പെടുത്താനാണ് നീക്കം. വാറ്റ് നടപ്പാക്കണമെന്നത് ജി.സി.സി തീരുമാനമാണ്. തദ്ദേശീയമായ എതിർപ്പ് കാരണം കുവൈത്തിൽ മൂല്യവർധിത നികുതി പ്രാബല്യത്തിൽ വന്നിട്ടില്ല. 2021/ 22 സാമ്പത്തിക വർഷം മുതൽ നടപ്പാക്കണമെന്ന ഉദ്ദേശ്യം അധികൃതർക്കുണ്ടെന്ന റിപ്പോർട്ടിനിടയിലും പാർലമെൻറിെൻറ ശക്തമായ എതിർപ്പ് മറികടന്ന് നടപ്പാക്കൽ എളുപ്പമാവില്ലെന്ന സൂചനയാണ് ലഭിക്കുന്നത്.
പാർലമെൻറിലെ ചർച്ചയടക്കമുള്ള ഭരണഘടനാപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി മാത്രമേ നിയമനിർമാണം നടത്താനാവൂ. ഇതിനു ശേഷമല്ലാതെ നികുതിയേർപ്പെടുത്താനാവില്ല. സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന് വാറ്റ് ഉൾപ്പെടെയുള്ള നടപടികൾ അനിവാര്യമാണെന്ന കാര്യം പാർലമെൻറിനെ ബോധ്യപ്പെടുത്തി സമവായത്തിലെത്താനാണ് അധികൃതർ ശ്രമിക്കുന്നത്.
എണ്ണയിതര വരുമാന വർധനക്ക് വിവിധ സർക്കാർ ഫീസുകൾ വർധിപ്പിക്കാനും നീക്കമുള്ളതായി അന്നഹ്ർ ദിനപത്രം റിപ്പോർട്ട് ചെയ്തു. സൗദിയും യു.എ.ഇയും കഴിഞ്ഞ വർഷം വാറ്റ് നടപ്പാക്കി. അതേസമയം, കുവൈത്തിൽ ഏതെങ്കിലും തരത്തിലുള്ള നികുതി ഏർപ്പെടുത്തുക വ്യക്തമായ നിയമ പിൻബലത്തോടെ മാത്രമാകുമെന്ന് ധനമന്ത്രി ഡോ. നായിഫ് അൽ ഹജ്റുഫും സെൻട്രൽ ബാങ്ക് ഗവർണർ മുഹമ്മദ് അൽ ഹാഷിലും രണ്ടുമാസം മുമ്പ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.