കുവൈത്ത് സിറ്റി: അറബ് ലീഗിെൻറ 30ാമത് മന്ത്രിതല ഉച്ചകോടിയിൽ പങ്കെടുക്കാൻ വിദേശകാര് യ മന്ത്രി ശൈഖ് സബാഹ് അൽ ഖാലിദ് തുനീഷ്യയിലെത്തി.
മാർച്ച് 28 മുതൽ 31 വരെയാണ് തുനീഷ്യൻ തലസ്ഥാനത്ത് അറബ് ലീഗ് ഉച്ചകോടി നടക്കുക. വിദേശകാര്യമന്ത്രിയുടെ ഓഫിസ് കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ്, മന്ത്രാലയത്തിലെ അറബ്കാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫഹദ് അൽ അവദി, സാമ്പത്തികകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി അമൽ അൽ ഹംദ്, തുനീഷ്യയിലെ കുവൈത്ത് അംബാസഡർ അലി അൽ ദുഫൈരി, അറബ് ലീഗിലെ കുവൈത്തിെൻറ സ്ഥിരം പ്രതിനിധി അഹ്മദ് അൽ ബകർ എന്നിവരുൾപ്പെട്ട സംഘം മന്ത്രിയെ അനുഗമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.