കുവൈത്ത് സിറ്റി: അറിവും ഉല്ലാസവുമായി കെ.െഎ.ജി കുവൈത്ത് മലയാളി വിദ്യാർഥികൾക്കായ ി സംഘടിപ്പിക്കുന്ന ‘ടാലൻറീൻ’ റെസിഡൻഷ്യൽ ക്യാമ്പ് ഏപ്രിൽ നാല്, അഞ്ച്, ആറ് തീയതികളിൽ നടക്കും. വഫ്ര സിദ്റ ഫാമിൽ നടക്കുന്ന ‘എഡ്യൂടെയ്ൻമെൻറ്’ ക്യാമ്പിൽ എട്ടു മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് പ്രവേശനം.ഉന്നതവിദ്യാഭ്യാസ മാർഗനിർദേശം, വ്യക്തിത്വ വികസനം, ഖുർആൻ -ഹദീസ് പഠനം, കളികൾ, കലാവിഷ്കാരങ്ങൾ, വാനനിരീക്ഷണം, സ്ഥല സന്ദർശനം, ആരോഗ്യ ബോധവത്കരണം, മൾട്ടിമീഡിയ പ്രസേൻറഷനുകൾ, ഗ്രൂപ് വർക്ക് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളുണ്ടാവും.
എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, സൊസൈറ്റി ഫോർ എജുക്കേഷനൽ സൊസൈറ്റി ചെയർമാൻ ഡോ. മഹ്മൂദ് ശിഹാബ്, ഡൽഹി ക്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ തുടങ്ങി വിശിഷ്ടാതിഥികൾ നാട്ടിൽനിന്ന് എത്തുന്നുണ്ട്. കുവൈത്ത് സർവകലാശാല പ്രഫസർ ഡോ. യാസർ നഷ്മി ഉദ്ഘാടനം നിർവഹിക്കും. കുവൈത്തിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ വിശിഷ്ട വ്യക്തികളും വൈവിധ്യമാർന്ന വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. കുവൈത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. www.kigkuwait.com എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 993096623, 67714948 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.