കുവൈത്ത് സിറ്റി: തണുപ്പുമാറി കാലാവസ്ഥ വസന്തത്തിലേക്ക് കടന്നതോടെ പൂക്കളും പൂമ്പാറ ്റകളുമായി കുവൈത്തിന് കാഴ്ച ഭംഗിയേറി. മനോഹരമായ ചിത്രവർണങ്ങളുള്ള പൂമ്പാറ്റകൾ രാജ്യത്തിെൻറ തെരുവോരങ്ങളിൽ സുലഭമാണ്. കഴിഞ്ഞ നവംബറിലുണ്ടായ പെരുമഴക്കുശേഷം കുവൈത്തിന് പ്രകൃതിക്ക് ഭംഗിയേറിയിട്ടുണ്ട്. മുൻകാലങ്ങളിൽ കാണാത്ത രീതിയിൽ ചെടികളും പൂക്കളും പലയിടത്തും കാണാം. ഗൾഫ് നാടുകളിലെ മരുമണലിൽ പൂക്കൾ നിറയുന്നത് അത്ര പതിവില്ലാത്തതാണ്. പതിവിൽനിന്ന് വ്യത്യസ്തമായി മഞ്ഞപ്പൂക്കൾ നിറയെ കാണാം.
പെരുമഴയുടെ തുടർച്ചയായുള്ള കാലാവസ്ഥ അന്തരീക്ഷമാണ് പൂമ്പാറ്റകളുടെ ആധിക്യത്തിന് കാരണമെന്നും ഋതുഭേദത്തിനനുസരിച്ച് ചിത്രശലഭങ്ങളുടെ പ്രയാണത്തിലുണ്ടാകുന്ന ദിശമാറ്റവും ഇതിന് കാരണമായിട്ടുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നു. 50 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴക്കാണ് കഴിഞ്ഞമാസം രാജ്യം സാക്ഷ്യംവഹിച്ചത്. പെരുമഴയിൽ വാഹനങ്ങൾ വെള്ളത്തിനടിയിലായും വീടുകളിൽ വെള്ളം കയറിയും ഉണ്ടായ പ്രയാസങ്ങൾ മറക്കാൻ തക്കവണ്ണം മനോഹരമാണ് ആനന്ദക്കാഴ്ചകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.