കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഖൈത്താൻ ബ്രാഞ്ചിെൻറ ആഭിമുഖ്യത്തിൽ ‘ന മസ്തേ ഇന്ത്യ സീസൺ 2’ ഉത്സവം സംഘടിപ്പിക്കുന്നു. ഡിസംബർ 21ന് രാവിലെ എട്ടു മുതൽ രാത്രി ഒമ്പതു വരെ സ്കൂൾ അങ്കണത്തിലാണ് പരിപാടി. ഇന്ത്യയിൽനിന്നുള്ള ‘സമന്വയ’ ബാൻഡിെൻറ സംഗീതവിരുന്ന്, ഡി.ജെ, ഇന്ത്യൻ സംഘടനകളുടെ സാംസ്കാരിക അവതരണങ്ങൾ, ബേബി ഷോ, പ്ലേ സോൺ, ഭക്ഷ്യശാല, കുക്കറി ഷോ, ബൈക്ക് ഷോ, മിനി മാർക്കറ്റ്, ഇൻറർ സ്കൂൾ ഡാൻസ് മത്സരം, ഒാപൺ സ്റ്റേജ് കലാപരിപാടികൾ, കിഡ്സ് ഗെയിം സോൺ, ഇന്ത്യൻ കപ്പിൾ മത്സരം, ഗാരേജ് സെയിൽസ് തുടങ്ങി വൈവിധ്യമായ പരിപാടികളുണ്ടാവും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ പ്രവേശനമാണ്. പൊതുജനങ്ങൾക്ക് അരദീനാർ നൽകി പ്രവേശനം നേടിയാൽ സ്പോൺസർമാർ നൽകുന്ന സമ്മാനം ഉറപ്പായും ലഭിക്കും. കൂടാതെ റാഫിൾ കൂപ്പണിൽ മെഗാ സമ്മാനവുമുണ്ടാവും. പരിപാടിയിൽനിന്ന് ലഭിക്കുന്ന വരുമാനം നിർധന വിദ്യാർഥികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.