കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ ദന്തഡോക്ടർമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഡെൻറൽ അലയൻസ് ‘സിംകൃതി 2018’ പേരിൽ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചു. ഐഡാക് തയാറാക്കിയ ഓറൽ ഹെൽത്ത് ഗൈഡും ഡെൻറൽ പേഷ്യൻറ് ഹാൻഡ്ബുക്കും ചടങ്ങിൽ പ്രകാശനം ചെയ്തു. റീജൻസി ഹോട്ടലിൽ നടന്ന ചടങ്ങിൽ കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സ്പെഷലൈസേഷൻ മേധാവി ഡോ. ഇബ്രാഹിം അബ്ദുൽ ഹാദി, ആരോഗ്യ മന്ത്രാലയത്തിലെ ഡെൻറൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ഡോ. താലിബ് അൽ സറാഫ്, കുവൈത്ത് യൂനിവേഴ്സിറ്റി ഡെൻറൽ വിഭാഗം ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. ആദിൽ അൽ അസ്ഫുർ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രൺവീർ ഭാരതി എന്നിവർ മുഖ്യാതിഥികളായി.
കുവൈത്ത് ആരോഗ്യമന്ത്രാലയം, കുവൈത്ത് സർവകലാശാല, ഡെൻറൽ യൂനിയൻ പ്രതിനിധികൾ, വിവിധ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ, വ്യവസായ പ്രമുഖർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു. ഓറൽ ഹെൽത്ത് ഗൈഡ് ഡോ. റിനോ റോയിയും ഡെൻറൽ പേഷ്യൻറ് ഹാൻഡ് ബുക്ക് ഡോ. പ്രതാപ് ഉണ്ണിത്താനും പരിചയപ്പെടുത്തി. ഐഡാക് ഡെൻറിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം ഡോ. ജോൺ ജോയ് മണപ്പള്ളിലിന് സമ്മാനിച്ചു. ഐഡാക് ഭാരവാഹികളായ ഡോ. ജോർജ് പി. അലക്സ്, ഡോ. ഷഹീൻ മാലിക്, ഡോ. സീമ സാമുവൽ എന്നിവർ സംസാരിച്ചു. വിവിധ കലാ സാംസ്കാരിക പരിപാടികളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.