ഡെ​സേ​ർ​ട്ട് ബൈ​ക്ക്​ റോ​ഡി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ 100 ദീ​നാ​ർ പി​ഴ

കു​വൈ​ത്ത് സി​റ്റി: മ​രു​ഭൂ​മി​യി​ലും ജ​ന​വാ​സ​മി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ലും മാ​ത്രം ഓ​ടി​ക്കാ​ൻ അ​നു​മ​തി​യു​ള്ള ഡെ​സേ​ർ​ട്ട് ബൈ​ക്കു​ക​ൾ റോ​ഡി​ൽ ഉ​പ​യോ​ഗി​ച്ചാ​ൽ 100 ദീ​നാ​ർ പി​ഴ. ജ​ഹ്റ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ റോ​ഡ് ശു​ചീ​ക​ര​ണ​വി​ഭാ​ഗം മേ​ധാ​വി ഫ​ഹ​ദ് അ​ൽ ഖ​രീ​ഫ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കൂ​ടാ​തെ, പി​ടി​കൂ​ടി​യ ഒ​രു ബൈ​ക്ക് കൊ​ണ്ടു​പോ​കാ​ൻ 30 ദീ​നാ​റും ക​സ്​​റ്റ​ഡി​യി​ൽ​വെ​ക്കു​ന്ന ഓ​രോ ദി​വ​സ​ത്തി​നും ഒ​രു ദീ​നാ​ർ വീ​ത​വും ഈ​ടാ​ക്കും. നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ൽ ഉ​ട​മ എ​ത്തി​യി​ല്ലെ​ങ്കി​ൽ ബൈ​ക്കു​ക​ൾ ലേ​ലം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തി​നി​ടെ, ക​ഴി​ഞ്ഞ​ദി​വ​സം ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റ് പ​രി​ധി​യി​ലെ സു​ബി​യ്യ, മു​ത്ത​ലാ​അ്, അ​ബ്​​ദ​ലി റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​നി​സി​പ്പ​ൽ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 100 ഡെ​സേ​ർ​ട്ട് ബൈ​ക്കു​ക​ളും ഏ​ഴു മൊ​ബൈ​ൽ ബ​ഖാ​ല​ക​ളും ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. സ്വ​ദേ​ശി യു​വാ​ക്ക​ൾ ഡെ​സേ​ർ​ക്ക്​ ബൈ​ക്കു​ക​ളു​മാ​യി റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​ത്​ ഗ​താ​ഗ​ത​ത്തി​ന്​ ത​ട​സ്സ​മു​ണ്ടാ​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്. ത​ണു​പ്പു​കാ​ല​ത്താ​ണ്​ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​ത്.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.