കുവൈത്ത് സിറ്റി: കിഫ് സോക്കർ ലീഗ് ഗ്രൂപ് ബിയിലെ ആദ്യ മത്സരത്തിൽ സ്കൈനെറ്റ് ഗോവ ഇന്ത്യ ൻ സ്ട്രൈേക്കഴ്സിനെ 2-0ത്തിന് പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ എ.കെ.എഫ്.സി എ.വി.സി ഗോവയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപിച്ച് സെമിയിൽ പ്രവേശിച്ചു. മത്സരത്തിലൂടനീളം ആധിപത്യം പുലർത്തിയ എ.കെ.എഫ്.സിക്കുവേണ്ടി കളിയുടെ ആദ്യപകുതിയിൽ ഇൻസമാം നാസർ ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിൽ രണ്ട് ഗോൾ നേടി ജിനീഷ് കുട്ടാപ്പു ലീഡുയർത്തി. മൂന്നാം മത്സരത്തിൽ ഡോൺബോസ്കോ ഗോവയും ഗോവ ഫുട്ബാൾ ക്ലബും രണ്ടുഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. അവസാന മത്സരത്തിൽ യുനൈറ്റഡ് ഗോവക്കെതിരെ സ്പാർക്സ് എഫ്.സി രണ്ട് ഗോളിന് തിളക്കമാർന്ന വിജയം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.