കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ മാസമുണ്ടായ പെരുമഴക്കു ശേഷം പ്രകൃതിക്ക് ഭംഗിയേ റി. മുൻകാലങ്ങളിൽ കാണാത്ത രീതിയിൽ ചെടികളും പൂക്കളും പലയിടത്തും കാണാം. ഗൾഫ് നാടുകളിലെ മരുമണലിൽ പൂക്കൾ നിറയുന്നത് അത്ര പതിവില്ലാത്തതാണ്. ഉൗഷരതയിൽ ലഭിച്ച മഴയിൽ മരങ്ങൾ പൂത്തുതളിർത്തുനിൽക്കുന്ന കാഴ്ച തെരുവുകളെ ഭംഗിയുള്ളതാക്കി. 50 വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ മഴക്കാണ് കഴിഞ്ഞ മാസം രാജ്യം സാക്ഷ്യം വഹിച്ചത്. പെരുമഴയിൽ വാഹനങ്ങൾ വെള്ളത്തിനടിയിലായും വീടുകളിൽ വെള്ളം കയറിയും ഉണ്ടായ പ്രയാസങ്ങൾ മറന്ന് മനംകുളിർപ്പിക്കുന്നതാണ് ഇപ്പോഴത്തെ കാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.