കു​ള​മ്പു​രോ​ഗം: ര​ണ്ടു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മാം​സ ഇ​റ​ക്കു​മ​തി​ക്ക് വി​ല​ക്ക്

കു​വൈ​ത്ത് സി​റ്റി: കു​ള​മ്പു​രോ​ഗം സ്​​ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ര​ണ്ടു രാ​ജ്യ​ങ്ങ​ളി ​ൽ​നി​ന്നു​ള്ള മാം​സ ഇ​റ​ക്കു​മ​തി​ക്ക് ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. ഇ​റ്റ​ലി, ന​മീ​ബി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ജീ​വ​നു​ള്ള ആ​ടു​മാ​ടു​ക​ളും മാം​സ ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​ണ് വി​ല​ക്ക്.
അ​തു​പോ​ലെ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​റാ​നി​ൽ​നി​ന്ന് കോ​ഴി​യു​ൾ​പ്പെ​ടെ പ​ക്ഷി​ക​ളും പ​ക്ഷി ഉ​ൽ​പ​ന്ന​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നും വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കു​ള​മ്പു​രോ​ഗം നീ​ങ്ങി​യ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് യു​ക്രെ​യ്​​നി​ൽ​നി​ന്ന് കാ​ലി​ക​ളെ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് പി​ൻ​വ​ലി​ച്ച​താ​യും ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം അ​റി​യി​ച്ചു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.