‘നി​റം’ ചി​ത്ര​ര​ച​ന വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ദാ​നം ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: ക​ല (ആ​ർ​ട്ട്) കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ‘നി​റം 2018’ ചി​ത്ര​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ൾ ​ക്ക്​ സ​മ്മാ​ന​ദാ​നം ന​ട​ത്തി. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ്​ ഇ​ന്ത്യ​ൻ എം ​ബ​സി അ​റ്റാ​ഷെ അ​നൂ​പ് ​സി​ങ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ക​ല പ്ര​സി​ഡ​ൻ​റ്​ സാം​കു​ട്ടി തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​റം ജ​ന​റ​ൽ ക​ൺ​വീ​ന​ർ വി.​പി. മു​കേ​ഷ് റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു. ജ​ഡ്ജി​ങ് പാ​ന​ൽ അം​ഗം ആ​ർ​ട്ടി​സ്​​റ്റ്​ ശ​ശി​കൃ​ഷ്ണ​ൻ മൂ​ല്യ​നി​ർ​ണ​യ വി​ശ​ക​ല​നം ന​ട​ത്തി. അ​മേ​രി​ക്ക​ൻ ടൂ​റി​സ്​​റ്റ​ർ പ്ര​ധി​നി​ധി നൗ​ഫ​ൽ, യൂ​ണി​മ​ണി എ​ക്സ്ചേ​ഞ്ച് മാ​നേ​ജ​ർ ര​ഞ്ജി​ത്ത് പി​ള്ള, ഫാ​ബെ​ർ കാ​സ്‌​ലെ പ്ര​ധി​നി​ധി സ​തീ​ശ​ൻ, ഹെ​ൽ​പ്​ കേ​ര​ള ചെ​യ​ർ​മാ​ൻ ഡോ. ​അ​മീ​ർ അ​ഹ്മ​ദ്, സു​നോ​ജ് ന​മ്പ്യാ​ർ, ബാ​ബു ഫ്രാ​ൻ​സി​സ്, ജോ​യ് മു​ണ്ട​ക്കാ​ട​ൻ, അ​നി​യ​ൻ​കു​ഞ്ഞ്, ക​ല ട്ര​ഷ​റ​ർ ജോ​ണി, വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഷ​മ്മി ജോ​ണ്‍, ശ​ശി​കൃ​ഷ്ണ​ൻ, നി​കേ​ഷ്, സു​നി​ൽ കു​ള​ന​ട, ക​ല (ആ​ർ​ട്ട്) പ്ര​വ​ർ​ത്ത​ക​സ​മി​തി അം​ഗ​ങ്ങ​ളാ​യ ജെ​യ്സ​ൺ ജോ​സ​ഫ്, ഷ​മീ​ർ, ഹ​സ്സ​ൻ കോ​യ, ശി​വ​കു​മാ​ർ, ര​തി​ദാ​സ്, രാ​ഗേ​ഷ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

വി​ധി​ക​ർ​ത്താ​ക്ക​ളെ​യും കോം​പ​യ​റി​ങ് നി​ർ​വ​ഹി​ച്ച അ​ൻ​സീ​ൻ അ​യൂ​ബ്, ജീ​വ്‌​സ് എ​രി​ഞ്ചേ​രി എ​ന്നി​വ​രെ​യും ആ​ദ​രി​ച്ചു. സു​വ​നീ​ർ പ്ര​കാ​ശ​നം നൗ​ഫ​ൽ, ഹ​സ്സ​ൻ കോ​യ​ക്ക് കോ​പ്പി ന​ൽ​കി നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​ത​വും ജെ​യ്സ​ൺ ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു. 2400ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ഞ്ച്​ ഒ​ന്നാം സ​മ്മാ​ന​വും ഏ​ഴ്​ ര​ണ്ടാം സ​മ്മാ​ന​വും 10 മൂ​ന്നാം സ​മ്മാ​ന​വും 59 പേ​ർ​ക്ക് മെ​റി​റ്റ് പ്രൈ​സും 201 പേ​ർ​ക്ക് പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​വും ന​ൽ​കി.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.