ഫർവാനിയ: കുവൈത്ത് കവ്വായി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ മൗലിദ് പാരായണവും ഉപ ഹാരസമർപ്പണവും ഫർവാനിയ ദാറുസ്സലാത്തിൽ നടത്തി.
ഉസ്മാൻ ദാരിമിയുടെ നേതൃത്വത്തി ൽ മൗലിദ് പാരായണവും കൂട്ടപ്രാർഥനയും നടന്നു. കഴിഞ്ഞ വർഷം മത-ഭൗതിക വിദ്യാഭ്യാസത്തിൽ ഉന്നതവിജയം നേടിയ കുവൈത്ത് കവ്വായി മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ മെംബർമാരായ വി.വി. ഷാഫി (സാബിറ ഷാഫി), പി.പി. അൻവർ (അസ്ന അൻവർ), മൊയ്തീൻകുട്ടി (മുബഷിർ മൊയ്തീൻ കുട്ടി) എന്നിവരുടെ മക്കൾക്ക് കമ്മിറ്റിയുടെ ഉപഹാരം കൈമാറി. ഉസ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പി.പി. അൻവർ, ഇ.എം.പി. ഹൈദർ, ഇബ്രാഹിം അരിയിൽ, നൗഷാദ് കണ്ണൂർ എന്നിവർ സംസാരിച്ചു. കെ. അബൂബക്കറിെൻറ ഖിറാഅത്തോെട ആരംഭിച്ച പരിപാടിയിൽ എ.പി. റുവൈസ് സ്വാഗതവും എ. ഗഫൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.