കുവൈത്ത് സിറ്റി: ഡിസംബർ ഒമ്പതിന് സൗദി തലസ്ഥാനമായ റിയാദിൽ നടക്കുന്ന 39ാമത് ജി.സി.സി രാഷ്ട്ര നേതാക്കളുടെ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിന് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് സൽമാൻ രാജാവിെൻറ ക്ഷണം. കഴിഞ്ഞദിവസം ബയാൻ പാലസിൽ നടന്ന ചടങ്ങിൽ ജി.സി.സി സെക്രട്ടറി ജനറൽ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയാണ് സൽമാൻ രാജാവിെൻറ കത്ത് അമീറിനെ ഏൽപ്പിച്ചത്. ജി.സി.സി കൂട്ടായ്മയുടെ സുഗമമായ നടത്തിപ്പിന് അമീർ നൽകുന്ന പിന്തുണക്ക് അൽ സയാനി നന്ദി പറഞ്ഞു. അമീരി ദീവാനിയകാര്യമന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.