അബ്ബാസിയ: കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ സ്നേഹ സംഗമം അബ്ബാസിയ ഹെവൻസ് ഹാളിൽ രാക്ഷാധികാരി രാജഗോപാൽ ഇടവലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷാഹുൽ ബേപ്പൂർ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഫെസ്റ്റ് 2018ൽ പങ്കെടുത്ത കലാകാരന്മാർക്ക് ഉപഹാരങ്ങൾ നൽകി. പ്രതികൂല കാലാവസ്ഥയിലും വിജയകരമായി കൊയിലാണ്ടി ഫെസ്റ്റ് നടത്താൻ സാധിച്ചത് ഒറ്റക്കെട്ടായി ഐക്യത്തോടെ പ്രവർത്തിച്ചതുകൊണ്ടാണെന്ന് മുഖ്യപ്രഭാഷകൻ ബഷീർ ബാത്ത അഭിപ്രായപ്പെട്ടു. ചെയർമാൻ ഷാഹിദ് സിദ്ദീഖ് ‘കാരുണ്യ ഹസ്തം 2019’ പദ്ധതി വിശദീകരിച്ചു.
പ്ലസ്ടു കഴിഞ്ഞ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പത്തോളം വിദ്യാർഥികളെ ഒരു വർഷത്തേക്ക് ദത്തെടുത്ത് സാമ്പത്തിക സഹായം നൽകുന്ന ദൗത്യം അടുത്ത അധ്യയന വർഷം ആരംഭിക്കും. പാചക മത്സരത്തിലെ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ദിലീപ് അരയടത്ത്, മനോജ് കുമാർ കാപ്പാട്, നിധിൻ തോട്ടത്തിൽ, പി.വി. നജീബ്, ഹസ്സൻ കോയ, മുസ്തഫ മൈത്രി, പി.കെ. ഷാജഹാൻ, ജോജി വർഗീസ് എന്നിവർ സംസാരിച്ചു. കൊയിലാണ്ടി ഫെസ്റ്റ് 2018 കൂപ്പൺ നറുക്കെടുപ്പ് മൻസൂർ മുണ്ടോത്തിെൻറ നേതൃത്വത്തിൽ നടന്നു. സെക്രട്ടറി അക്ബർ ഊരള്ളൂർ സ്വാഗതവും റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു. തുടർന്ന് ‘ഗന്ധർവ സംഗീതം’ ഫെയിം വിഷ്ണുവിെൻറ നേതൃത്വത്തിൽ സംഗീതനിശയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.