കുവൈത്ത് സിറ്റി: ലോകതലത്തിൽ പ്രമേഹബാധിതരുടെ തോതിൽ കുവൈത്ത് രണ്ടാമതെന്ന് വെളിപ്പെടുത്തൽ. രാജ്യങ്ങളിലെ ജനസംഖ്യയും പ്രമേഹബാധിതരുടെ എണ്ണവും പരിഗണിച്ച് വേൾഡ് ഡയബറ്റിസ് യൂനിയൻ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കിലാണ് ഇക്കാര്യമുള്ളത്. ഫിൻലാൻഡ് ആണ് ഒന്നാം സ്ഥാനത്ത്. ജീവിതത്തിെൻറ പ്രസരിപ്പ് ഇല്ലാതാക്കുന്ന തരത്തിലേക്ക് ആളുകളെ എത്തിക്കുന്ന രോഗമാണ് പ്രമേഹമെന്നും രോഗം പിടിപെട്ടതിനുശേഷം ചികിത്സ തേടുന്നതിനുപകരം രോഗം വരാതെ നോക്കുകയാണ് വേണ്ടതെന്നും ദസ്മൻ ഡയബറ്റിക് ഇൻസ്റ്റിറ്റ്യൂട്ടിലെ മെഡിക്കൽ വിഭാഗം എക്സിക്യുട്ടീവ് മേധാവി ഡോ. ഇബാഅ് അൽ ഉസൈരി പറഞ്ഞു. ആരോഗ്യപൂർണമായ ഭക്ഷണരീതികൾ സ്വീകരിക്കുകയും വ്യായാമം പതിവാക്കുകയും ചെയ്താൽ രോഗം നിയന്ത്രിക്കാനും വരാതെ നോക്കാനും സാധിക്കും. ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത വേണ്ടതുണ്ടെന്ന മുന്നറിയിപ്പ് എല്ലാവരും ഉൾക്കൊള്ളണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിവർഷം 2400 പേർക്ക് അർബുദം
കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിവർഷം 2400 പേർ അർബുദരോഗികളായി മാറുന്നു എന്ന് വെളിപ്പെടുത്തൽ. കുവൈത്ത് അർബുദ പ്രതിരോധ സെൻററിലെ റേഡിയോളജി വിഭാഗം മേധാവി ഡോ. ഖാലിദ് അൽ സാലിഹ് ആണ് ഞെട്ടിക്കുന്ന ഈ വിവരം അറിയിച്ചത്. സ്വദേശികളും വിദേശികളുമുൾപ്പെടെ ചികിത്സ തേടിയെത്തുന്നവരുടെ കണക്കാണിത്. കുവൈത്തിലെ ആൻറി കാൻസർ സെൻറർ ഇൗ നിലവാരത്തിൽ മേഖലയിലെ തന്നെ ആദ്യത്തെ സംരംഭമായാണ് എണ്ണപ്പെടുന്നത്. കാൻസർ ചികിത്സ രംഗത്ത് ലോക നിലവാരത്തിനൊത്ത സജ്ജീകരണങ്ങൾ കേന്ദ്രത്തിലുണ്ടെന്ന് ഡോക്ടർ ഖാലിദ് അൽ സാലിഹ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.