കുവൈത്ത് സിറ്റി: കണ്ണൂർ വിമാനത്താവളം ഡിസംബർ ഒമ്പതിന് ഉദ്ഘാടനം ചെയ്യാനിരിക്കെ തുടക്കം മുതൽക്കേ കുവൈത്തിലേക്കും സർവിസ് ആരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് കുവൈത്ത് കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രഥമ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു.
ഘടനാമാറ്റത്തിന് ശേഷം വന്ന പുതിയ ജില്ല കമ്മിറ്റിയുടെ സമ്പൂർണ യോഗത്തിൽ പുതുതായി സ്ഥാനമേറ്റ സംസ്ഥാന സാരഥികൾക്കുള്ള സ്വീകരണവും ഹാരാർപ്പണവും നിർവഹിച്ചു.
ഫർവാനിയ മെട്രോ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ജില്ല പ്രസിഡൻറ് എ.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് വാളൂർ, ട്രഷറർ എം.ആർ. നാസർ, സഹ ഭാരവാഹികളായ അസ്ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, ഖാലിദ് ഹാജി, ഹാരിസ് വള്ളിയോത്ത്, റസാഖ് ഒയ്യൂർ, ടി. ശംസുദ്ധീൻ, ശരീഫ് ഒതുക്കുങ്ങൽ, എൻജിനീയർ മുഷ്താഖ് എന്നിവർ സംസാരിച്ചു. സംഘടനാ ചർച്ചയിൽ ശുെഎബ്, നിഷാൻ, ആസാദ്, കുഞ്ഞബ്ദുല്ല, ഗാലിബ് തങ്ങൾ, ഫുആദ്, മുസ്തഫ, അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.ഹസൈനാർ കീച്ചേരി പ്രമേയം അവതരിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി മുസമ്മിൽ മൂപ്പൻ സ്വാഗതവും ട്രഷറർ സുഹൈൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.