കുവൈത്ത് സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് കുടുംബസംഗമവും ഭവനപദ്ധതി ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്രളയ ദുരിതാശ്വാസപ്രവർത്തനങ്ങളുടെ തുടർച്ചയായി ‘സഹോദരന് ഒരു വീട്’ പദ്ധതിയുടെ ഉദ്ഘാടനം ലോക കേരള സഭാംഗം ബാബു ഫ്രാൻസിസ് നിർവഹിച്ചു. കോഴിക്കോട് ജില്ല അസോസിയേഷൻ പ്രസിഡൻറ് ഷൈജിത്, കൊല്ലം ജില്ല പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറി അലക്സ് കെ. മാത്യു, ഇടുക്കി അസോസിയേഷൻ മുൻ പ്രസിഡൻറുമാരായ ജോയ് മുണ്ടക്കാട്ട്, ജോർജി മാത്യു എന്നിവർ സംസാരിച്ചു.
പ്രളയത്തിൽ കിടപ്പാടം നഷ്ടമായ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഇടുക്കി നിവാസികൾക്ക് പരമാവധി വീടുകൾ നിർമിച്ചുനൽകുകയാണ് പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. പ്രഥമസംരംഭം എന്ന നിലയിൽ മൂന്നു വീടുകൾ നിർമിച്ചുനൽകും. ആദ്യത്തെ വീട് നിർമാണം അടുത്ത ദിവസങ്ങളിൽ തുടങ്ങുമെന്ന് പ്രസിഡൻറ് സുനിൽ കുമാർ, ജനറൽ സെക്രട്ടറി ജോസ് തോമസ് എന്നിവർ അറിയിച്ചു. കബ്ദിൽ സംഘടിപ്പിച്ച കുടുംബസംഗമത്തിൽ കലാകായിക മത്സരങ്ങളും വിനോദപരിപാടികളുമുണ്ടായി. പ്രസിഡൻറ് സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ട്രഷറർ ബിജോയ് കുര്യൻ, വൈസ് പ്രസിഡൻറ് ടോം ഇടയൊടിയിൽ, ജോയൻറ് ട്രഷറർ അജീഷ് ലൂക്കോസ്, സെക്രട്ടറി ഷംല ബിജു, മറ്റു കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.