കുവൈത്ത് സിറ്റി: പുതിയ ഇറാഖ് പ്രസിഡൻറ് ഡോ. ബർഹാം സാലിഹ് ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. പ്രസിഡൻറായ ശേഷം ആദ്യമായി കുവൈത്തിലെത്തിയ ബർഹാമിന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ ബയാൻ പാലസിൽ ഉൗഷ്മള സ്വീകരണം നൽകി. തുടർന്ന് അമീറും ഇറാഖ് പ്രസിഡൻറും ഔദ്യോഗിക സംഭാഷണങ്ങൾ നടത്തി.
ഇരുരാജ്യങ്ങൾക്കിടയിലെ അയൽപക്ക-സുഹൃദ്ബന്ധങ്ങൾ കൂടുതൽ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുമാണ് ചർച്ചയായത്. കുവൈത്തിെൻറ ഭാഗത്തുനിന്ന് അമീറിന് പുറമെ പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, മുതിർന്ന നേതാക്കൾ എന്നിവർ സംബന്ധിച്ചു. ഡോ. ബർഹാം സാലിഹിന് പുറമെ ഭരണകൂടത്തിലെ മുതിർന്ന നേതാക്കളാണ് ഇറാഖിനെ പ്രതിനിധാനംചെയ്ത് ചർച്ചയിൽ സംബന്ധിച്ചത്. ഇറാഖ് പ്രസിഡൻറിെൻറ ബഹുമാനാർഥം അമീർ ഉച്ചവിരുന്നും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.