കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ലൈറ്റ് ക്രൂഡ് കയറ്റുമതിക്ക് ആഘോഷപൂർവം തുടക്കമായി. ആദ്യ ഷിപ്പ്മെൻറിെൻറ ഫ്ലാഗ്ഓഫ് അമീർ ശൈഖ് സബാഹ് അൽ അഹമ്മദ് അസ്സബാഹ് നിർവഹിച്ചു. കുവൈത്തിെൻറ എണ്ണയുൽപാദന ചരിത്രത്തിലെ പുതിയ വഴിത്തിരിവിനെ അടയാളപ്പെടുത്തുന്ന രീതിയിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. അമീറിനെ കൂടാതെ പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ്, പെട്രോളിയം മന്ത്രി ബകീത് അൽ റഷീദി, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽഗാനിം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. എണ്ണഖനനം ആരംഭിച്ചശേഷം ഇതാദ്യമായാണ് കുവൈത്ത് ലൈറ്റ് ക്രൂഡ് കയറ്റുമതി ചെയ്യുന്നത്. അടുത്തിടെയാണ് കുവൈത്തിൽ ലൈറ്റ് ക്രൂഡിെൻറ സാന്നിധ്യം കണ്ടെത്തിയത്. ഹെവി ക്രൂഡ് ഓയിലിനെ അപേക്ഷിച്ച് എളുപ്പത്തിൽ സംസ്കരിക്കാൻ സാധിക്കുമെന്നതാണ് ഇതിെൻറ പ്രത്യേകത. പെട്രോളും ഡീസലും മണ്ണെണ്ണയും എളുപ്പത്തിൽ വേർതിരിച്ചെടുക്കാൻ കഴിയുമെന്നതിനാൽ ലൈറ്റ് ക്രൂഡിന് അന്താരാഷ്ട്ര വിപണിയിൽ ഡിമാൻഡ് കൂടുതലാണ്. ലൈറ്റ് ക്രൂഡ് കയറ്റുമതി കുവൈത്ത് സമ്പദ്ഘടനക്ക് മുതൽക്കൂട്ടാകുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.