കുവൈത്ത് സിറ്റി: 2018ൽ സമാധാനത്തിന് നൊബേൽ സമ്മാനം കരസ്ഥമാക്കിയ ഇറാഖി ആക്ടിവിസ്റ്റ് നാദിയ മുറാദ് കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. മാനുഷിക മേഖലകളിൽ അമീർ നടത്തുന്ന സേവനങ്ങൾ തന്നെപ്പോലുള്ളവർക്ക് പ്രചോദനവും മാതൃകയുമാണെന്ന് നാദിയ മുറാദ് പറഞ്ഞു. ഇറാഖിെൻറ പുനർനിർമാണം ലക്ഷ്യമാക്കിയുള്ള ഉച്ചകോടിക്ക് ആതിഥ്യം വഹിച്ച കുവൈത്തിനെയും നേതൃത്വം നൽകിയ അമീറിനെയും ഇറാഖികൾ അഭിമാനത്തോടെയാണ് നോക്കിക്കാണുന്നതെന്നും അവർ വ്യക്തമാക്കി. സമാധാനത്തിനായി ഇനിയും ഏറെ സേവനമർപ്പിക്കാൻ നാദിയ മുറാദിന് സാധ്യമാവട്ടെയെന്ന് അമീർ ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.