കുവൈത്ത് സിറ്റി: ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി എസ്.എ. പുതിയവളപ്പിൽ അനുസ്മരണം സംഘടിപ്പിച്ചു. വർഷങ്ങളോളം ഇന്ത്യൻ നാഷനൽ ലീഗ് കേരള സംസ്ഥാന പ്രസിഡൻറായിരുന്ന എസ്.എ. പുതിയവളപ്പിൽ, ഇബ്രാഹിം സുലൈമാൻ സേട്ട് സമൂഹത്തിനു മുന്നിൽ കാണിച്ച ധാർമിക രാഷ്ട്രീയത്തിെൻറ മാതൃകയായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഐ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ പറഞ്ഞു. പൊതുവിഷയങ്ങളിൽ മതേതര നിലപാടുകൾ സ്വീകരിച്ച, രാഷ്ട്രീയം വ്യക്തിപരമായ നേട്ടങ്ങൾക്ക് ഉപയോഗിക്കാത്ത നേതാവായിരുന്നു എസ്.എ. പുതിയവളപ്പിലെന്ന് കല കുവൈത്ത് പ്രതിനിധി സി.കെ. നൗഷാദ് അഭിപ്രായപ്പെട്ടു.
ഫാഷിസം വലിയ രീതിയിൽ ഇന്ത്യയിൽ വേരുറപ്പിക്കുമ്പോൾ എസ്.എ. പുതിയവളപ്പിലിനെപ്പോലുള്ള നേതാക്കളുടെ അഭാവം വലിയ വിടവാണെന്ന് കേരള അസോസിയേഷൻ പ്രതിനിധി സാബു പീറ്റർ പറഞ്ഞു. എസ്.എയുടെ ജീവിതത്തിലെയും പെരുമാറ്റത്തിലെയും ലാളിത്യവും പൊതുപ്രവർത്തനരംഗത്ത് കാത്തുസൂക്ഷിച്ച വിശുദ്ധിയും രാഷ്ട്രീയക്കാർക്കാകെ മാതൃകയാണെന്ന് ഐ.എം.സി.സി കുവൈത്ത് കമ്മിറ്റി ചെയർമാൻ ശരീഫ് താമരശ്ശേരി പറഞ്ഞു. ജാബിർ പൂച്ചക്കാട്, അഷ്റഫ് കൂളിയങ്കാൽ, ഖാലിദ് ബേക്കൽ എന്നിവർ സംസാരിച്ചു. വർക്കിങ് പ്രസിഡൻറ് ശരീഫ് കൊളവയൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ എ.ആർ നഗർ സ്വാഗതവും കുഞ്ഞമ്മദ് അതിഞ്ഞാൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.