കുവൈത്ത് സിറ്റി: കായംകുളം എം.എസ്.എം കോളജ് അലുമ്നി കുവൈത്ത് ചാപ്റ്റർ ‘കാമ്പസ് സംഗമം-2018’ അഹമ്മദി ബീച്ച് റിസോർട്ടില്‍ നടന്നു. സംഗമം കോളജ് പൂർവ വിദ്യാർഥിയും സാമൂഹിക പ്രവർത്തകനുമായ ശ്രീകുമാര്‍ ജി. പിള്ള ഉദ്ഘാടനം ചെയ്തു. എസ്.എസ്. സുനില്‍ അധ്യക്ഷത വഹിച്ചു. മധു കുട്ടന്, ഹമാൻ ഗോപി, രഞ്ജിത് കായംകുളം എന്നിവർ സംസാരിച്ചു. ടിജി മാത്യു കാരൂര്‍ സ്വാഗതവും ഷിബു ശിവൻകുട്ടി നന്ദിയും പറഞ്ഞു.
കൃഷ്ണരാജ്, വിശ്വംനായര്, മാത്യുകാരൂര്, രാജേഷ്കുറുപ്പ്, സന്തോഷ് കുമാര്‍, അജീഷ് നൈനാന്, അനീഷ് കൃഷ്ണന്, അഫ്സല് ഹുസൈന്, മിഥുന്മോഹന്, ബിനു, സായിമോന്‍, ഉഷസ്കൃഷ്ണ, ടിന, ബിജു പാറയില്‍, വിജയ മുരളികൃഷ്ണന് തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നൽകി. ‘ഹൽവാസ് മ്യൂസിക്’ അവതരിപ്പിച്ച ഗാനമേളയും അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അനൂപ് ചന്ദ്രന് രണ്ടാം ദിന വിനോദ പരിപാടികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.