കുവൈത്ത് സിറ്റി: കല കുവൈത്ത് 40ാം വാർഷിക സമ്മേളനത്തിന് മുന്നോടിയായി യൂനിറ്റ് സമ്മേളനങ്ങൾക്ക് തുടക്കമായി. ആദ്യ സമ്മേളനമായ മഹ്ബൂല ബി യൂനിറ്റ് സമ്മേളനം അബുഹലീഫ ഓഡിറ്റോറിയത്തിൽ (അമിയദാസ് നഗർ) നടന്നു. വി.കെ. സുമേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. യൂനിറ്റ് കൺവീനർ റോഷൻ റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചക്ക് കല പ്രസിഡൻറ് ആർ. നാഗനാഥൻ, കൺവീനർ റോഷൻ എന്നിവർ മറുപടി പറഞ്ഞു. യൂനിറ്റ് കൺവീനറായി ഷാജി, ജോയൻറ് കൺവീനർമാരായി അസ്കർ, പ്രശാന്ത് എന്നിവരെ തിരഞ്ഞെടുത്തു. ഡിസംബർ 21ന് നടക്കുന്ന അബുഹലീഫ മേഖല സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
കല ജോയൻറ് സെക്രട്ടറി എം.പി. മുസ്ഫർ, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗം ജ്യോതിഷ് ചെറിയാൻ, അബുഹലീഫ മേഖല സെക്രട്ടറി പ്രജോഷ്, പ്രസിഡൻറ് പി.ബി. സുരേഷ്, എക്സിക്യൂട്ടിവ് അംഗങ്ങളായ നാസർ കടലുണ്ടി, പി.ആർ. ബാബു എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി അംഗം മാത്യു, മേഖല കമ്മിറ്റി അംഗങ്ങൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. പ്രവാസിജീവിതം അവസാനിച്ച് പോകുന്ന മേഖല എക്സിക്യൂട്ടിവ് അംഗം സുമേഷിനും യൂനിറ്റ് കൺവീനർ റോഷനും യാത്രയയപ്പ് നൽകി. വിജേഷ് സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. അസ്കർ അനുശോചനക്കുറിപ്പ് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.