സെൻറ്​ മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​ വി​ള​വെ​ടു​പ്പു​ത്സ​വം

കു​വൈ​ത്ത്​ സി​റ്റി: സ​​െൻറ്​ മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യു​ടെ ഈ ​വ​ർ​ഷ​ത്തെ വി​ള​വെ​ടു​പ്പു​ത്സ​വം വെ​ള്ളി​യാ​ഴ്ച അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ത്തി. മു​ഖ്യാ​തി​ഥി മ​ല​ങ്ക​ര മാ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ്‌ മാ​ർ തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്‌​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കു​വൈ​ത്ത്​ പാ​ത്രി​യ​ർ​ക്ക​ൽ വി​കാ​രി കു​രി​യാ​ക്കോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​വ​നീ​ർ പ്ര​കാ​ശ​ന​വും മെ​ത്രാ​പ്പോ​ലീ​ത്ത നി​ർ​വ​ഹി​ച്ചു. സ​​െൻറ്​ ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ​പ​ള്ളി വി​കാ​രി ഫാ. ​എ​ൽ​ദോ​സ് പാ​ലാ​യി​ൽ, സ​​െൻറ്​ പീ​റ്റേ​ഴ്‌​സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി ഫാ. ​തോ​മ​സ് ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, യു​നൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ കൗ​ൺ​സി​ല​ർ ഫാ. ​ജി​ബു ചെ​റി​യാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ബി എ​ൽ​ദോ​സ് സ്വാ​ഗ​ത​വും ഇ​ട​വ​ക സെ​ക്ര​ട്ട​റി ബെ​ന്നി ഐ​സ​ക് ന​ന്ദി​യും പ​റ​ഞ്ഞു. സ​ൺ‌​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ ച​ട​ങ്ങു​ക​ൾ​ക്ക് മാ​റ്റു​കൂ​ട്ടി. മാ​പ്പി​ള​ശീ​ലു​ക​ളു​ടെ ആ​ലാ​പ​ന​ങ്ങ​ളി​ലൂ​ടെ ജ​ന​ശ്ര​ദ്ധ നേ​ടി​യ യാ​ക്കോ​ബാ​യ സ​ഭ നി​ര​ണം ഭ​ദ്രാ​സ​ന​ത്തി​ലെ വൈ​ദി​ക​ൻ ഫാ. ​സേ​വേ​റി​യോ​സ് തോ​മ​സ്, ഡി.​ജെ. സാ​വി​യോ, സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, സി​നോ​യ് ദേ​വ​സ്സി, ഷൈ​ൻ ജോ​സ്, ജൂ​ലി​യ, ഡി​ലൈ​റ്റ്​ എ​ന്നി​വ​ർ ചേ​ർ​ന്നൊ​രു​ക്കി​യ സം​ഗീ​ത​വി​രു​ന്ന് ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു. കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളു​ടെ രു​ചി​ഭേ​ദ​ങ്ങ​ളും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രു​ന്നു.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.