കുവൈത്ത് സിറ്റി: കുവൈത്തിലെ ആതുരസേവന രംഗത്ത് സേവനം അനുഷ്ഠിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം, കുവൈത്ത് നേതൃത്വത്തിൽ കുവൈത്തിലെ നാലു മേഖലകളിലായി പ്രാഥമിക ആരോഗ്യ പരിശോധന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ ഒമ്പതു വരെയാണ് ക്യാമ്പ് നടക്കുക. ഓരോ ക്യാമ്പുകളിലും നൂറുപേർക്കാണ് പങ്കെടുക്കാൻ അവസരം. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണനയെന്നും കെ.എം.എഫ് ഭാരവാഹികൾ വാർത്തക്കുറിപ്പിൽ പറഞ്ഞു.
അബ്ബാസിയ, അബൂഹലീഫ, ഫഹാഹീൽ മേഖലകളിലെ ക്യാമ്പുകൾ ഈ പ്രദേശങ്ങളിലെ കലാ സെൻററുകളിലും സാൽമിയയിലേത് ഫ്രൻഡ്സ് ഓഡിറ്റോറിയത്തിലാണ് നടക്കുക. ക്യാമ്പുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് കെ.എം.എഫ് ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.