കെ.കെ.എം.എ ‘മെഹഫിൽ ഫൺഡേ’ 2025 പിക്നിക്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അഹ്മദി സോണിലെ അഞ്ച് ബ്രാഞ്ചുകൾ (ഫഹഹീൽ, മംഗഫ്, അബു ഹലീഫ, ഫിന്താസ്, മെഹബൂല) ചേർന്ന് ‘മെഹ്ഫിൽ ഫൺഡേ -2025’ എന്ന പേരിൽ പിക്നിക് സംഘടിപ്പിച്ചു.
കബ്ദ് ഫാം ഹൗസിൽ നടന്ന പരിപാടിയിൽ സ്ത്രീകളും കുട്ടികളുമടക്കം 250ൽപരം പേർ പങ്കെടുത്തു. പ്രോഗ്രാം ചെയർമാൻ ഇസ്മായിൽ കൂരാച്ചുണ്ട് സ്വാഗതം പറഞ്ഞു. കോഓഡിനേറ്റർ നിജാസ് പരിപാടികൾ വിശദീകരിച്ചു. പ്രഭാതത്തിലെ വ്യായാമത്തിന് നിജാസും നഹീമും നേതൃത്വം നൽകി.
ജുമുഅക്ക് ശേഷം നടന്ന സെഷന് പ്രോഗ്രാം കമ്മിറ്റി ജോ.കൺവീനർ ഗഫൂർ ഉള്ളൂർ സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചെയർമാൻ ഇസ്മായിൽ കൂരാച്ചുണ്ട് അധ്യക്ഷൻ വഹിച്ചു. കേന്ദ്ര ചെയർമാൻ എ.പി. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് കെ. ബഷീർ സംസാരിച്ചു.
അഹ്മദി സോൺ പ്രസിഡന്റ് പി.എം. ഹാരിസ്, ജനറൽ സെക്രട്ടറി കെ.ടി. റഫീഖ്, കേന്ദ്ര മാനേജ്മെന്റ് കമ്മിറ്റി നേതാക്കൾ, സോൺ ബ്രാഞ്ച്, യൂനിറ്റ് നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പിക്നിക്കിൽ പങ്കെടുത്തവരൽനിന്ന് നറുക്കെടുത്ത് വിജയികൾക്ക് സമ്മാനം നൽകി.
സ്ത്രീകൾക്കും പുരുഷന്മാർക്കും വടംവലി മത്സരം നടത്തി. മത്സര വിജയികൾക്കുള്ള സമ്മാനവിതരണത്തിന് ഷംസുദ്ദീൻ മാരിക്കാവിൽ, ഷമീർ ബാവ, അനൂദ് നിയാദ്, ഷെരീഫ്, അബ്ദുൽ അസീസ്, ഷാഹുൽ ഹമീദ്, ഷബീർ, ഷമീർ, ശറഫുദ്ദീൻ, അനസ്, അനീഷ്, നസീർ, അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. വൈകീട്ട് അൽവാസ് ടീമിന്റെ സംഗീതവിരുന്നുണ്ടായി. ട്രഷറർ യാസീൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.