യു.എൻ പൊതുസഭ: കിരീടാവകാശി പങ്കെടുക്കും

കുവൈത്ത് സിറ്റി: യു.എൻ പൊതുസഭയിൽ കുവൈത്ത് പ്രതിനിധി സംഘത്തെ നയിക്കാൻ കിരീടാവകാശി അമേരിക്കയിലേക്ക്. അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ പ്രതിനിധീകരിച്ചാണ് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.

ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭയുടെ 81ാമത് സമ്മേളനത്തിൽ കുവൈത്തിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തെ കിരീടാവകാശി നയിക്കും. വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബിർ അൽ അഹ്മദ് അസ്സബാഹ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്.

Tags:    
News Summary - UN General Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.