ഏഷ്യൻ ഗെയിംസ് ടെക്ബാൾ മത്സരത്തിൽ കുവൈത്ത് താരത്തിന്റെ പ്രകടനം

ഏഷ്യൻ ഗെയിംസ്; ടെക്ബാളിൽ മുന്നേറി കുവൈത്ത്

കുവൈത്ത് സിറ്റി: ജപ്പാൻ ആതിഥേയത്വം വഹിക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ ടെക്ബാൾ മൽസരത്തിൽ കുതിപ്പുമായി കുവൈത്ത്. കുവൈത്ത് ടെക്ബാൾ താരം സെയ്ദ് അൽ ഈദാൻ പുരുഷ സിംഗിൾസ് സെമിഫൈനലിലേക്ക് യോഗ്യത നേടി. ബാസൽ അഹ്മദ് - അബ്ദുൽവഹാബ് അൽ ഖത്താൻ സഖ്യം പുരുഷ ഡബിൾസ് സെമിഫൈനലിലേക്കും മുന്നേറി.

ക്വാർട്ടർ ഫൈനലിൽ ജാപ്പനീസ് താരത്തെ 2-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് അൽ ഈദാൻ സെമി യോഗ്യത നേടിയത്. പുരുഷ ഡബിൾസ് സെമിഫൈനലിൽ അഹ്‌മദും അൽ ഖത്താനും ശനിയാഴ്ച ലെബനീസ് ടീമിനെ നേരിടും.

ശനിയാഴ്ച മിക്സഡ് ഡബിൾസ് ഇനത്തിൽ കുവൈത്തിന്റെ സൽമാൻ അൽ ഇബ്രാഹിം - ഹെസ്സ അൽ ഫൈലകവി സഖ്യവും മൽസരത്തിനിറങ്ങും. ഫുട്ബാളിന്റെയും ടേബിൾ ടെന്നീസിന്റെയും ഘടകങ്ങൾ സംയോജിപ്പിക്കുന്ന ഒരു കായികവിനോദമാണ് ടെക്ബാൾ. വളവുള്ള മേശയിൽ കളിക്കുന്ന ഈ കളിയിൽ, കൈകളും കൈപ്പത്തികളും ഒഴികെയുള്ള ശരീരഭാഗങ്ങൾ ഉപയോഗിച്ചാണ് കളിക്കാർ പന്ത് കൈമാറുന്നത്. 2018 ഓഗസ്റ്റിൽ ഏഷ്യൻ ഒളിമ്പിക് കൗൺസിൽ ഇതിനെ ഔദ്യോഗിക കായിക ഇനമായി അംഗീകരിച്ചു.

Tags:    
News Summary - Asian Games: Kuwait advances in Teqball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.