കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെൻററിന്റെ ത്രൈമാസ അവധിക്കാല കാമ്പയിൻ സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 6.15ന് ദസ്മ ടീച്ചേഴ്സ് യൂനിയൻ ഓഡിറ്റോറിയത്തിൽ ആരംഭിക്കും. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന എക്സിക്യൂട്ടിവ് ഭാരവാഹി മുനവ്വർ സ്വലാഹി ‘ഇരുളകറ്റാം, പ്രകാശം പരത്താം’ വിഷയത്തിലും കുവൈത്ത് മതകാര്യ മന്ത്രാലയം ഉദ്യോഗസ്ഥനും പണ്ഡിതനുമായ പി.എൻ. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് ‘കാലം തേടുന്ന വിജ്ഞാന വിപ്ലവം’ വിഷയത്തിലും പ്രഭാഷണം നടത്തും.
ജൂൺ 16ന് തുടങ്ങിയ കാമ്പയിനിന്റെ ഭാഗമായി സെന്ററിന്റെ നാലു സോണുകളിലും 16 യൂനിറ്റുകളിലും ചർച്ചാസമ്മേളനങ്ങളും പ്രഭാഷണ പരിപാടികളും ജനസമ്പർക്ക പരിപാടികളും സംഘടിപ്പിച്ചു. വ്യത്യസ്ത വൈജ്ഞാനിക പരിപാടികളും കാമ്പയിനിന്റെ ഭാഗമായി നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.