കുവൈത്തിലെത്തിയ കലാകാരന്മാരെ കെ.കെ.പി.എ ഭാരവാഹികൾ സ്വീകരിക്കുന്നു
Posted On
date_range Updated On
date_range കുവൈത്ത് കേരള പ്രവാസി അസോ. വാർഷികാഘോഷം ഇന്ന്
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ വാർഷികാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന മെഗാ പ്രോഗ്രാം 'ശ്രുതിലയം 22' വെള്ളിയാഴ്ച നടക്കും.കലാകാരന്മാരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
സിനിമ ആർട്ടിസ്റ്റ് പ്രശാന്ത് കാഞ്ഞിരമറ്റം, പിന്നണിഗായകൻ വിപിൻ സേവ്യർ, നാടൻപാട്ട്, പിന്നണി ഗായകരായ മത്തായി സുനിൽ, സുനിൽ വള്ളോന്നിൽ എന്നിവരെ കെ.കെ.പി.എ പ്രസിഡന്റ് സക്കീർ പുത്തൻപാലത്ത്, ജനറൽ കോഓഡിനേറ്റർ നൈനാൻ ജോൺ, സജീവ് ചാവക്കാട്, ബൈജുലാൽ, വിനു സരസമ്മ, ജി.കെ. പിള്ള എന്നിവർ ചേർന്ന് സ്വീകരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാലുമുതൽ അബ്ബാസിയ സെൻട്രൽ സ്കൂളിൽ വെച്ചാണ് മെഗാ പ്രോഗ്രാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.