കുവൈത്ത് സിറ്റി: ഇരട്ട നികുതി ഒഴിവാക്കുന്നതിനും നികുതി വെട്ടിപ്പ് തടയുന്നതിനുമുള്ള പ്രോട്ടോകോളിൽ ഒപ്പുവെച്ചു കുവൈത്തും ജോർഡനും.കുവൈത്ത് ധനകാര്യ മന്ത്രാലയ അണ്ടർസെക്രട്ടറി അസിൽ അൽ മുനൈഫിയും കുവൈത്തിലെ ജോർഡൻ അംബാസഡർ സിനാൻ അൽ മജാലിയും കരാറിൽ ഒപ്പുവെച്ചു. നികുതി സഹകരണം ശക്തിപ്പെടുത്തുക, ഇരട്ടനികുതി തടയുക, നികുതി വെട്ടിപ്പ് ചെറുക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, മൂലധനത്തിന്റെ ഒഴുക്ക് സുഗമമാക്കുക എന്നിവയാണ് പ്രോട്ടോകോളിന്റെ ലക്ഷ്യമെന്ന് ധനകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.
നികുതി വിവരങ്ങളുടെ കാര്യക്ഷമമായ കൈമാറ്റം വഴി സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കലും ഇതുവഴി ശ്രമിക്കുന്നു. കുവൈത്തും ജോർഡനും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നികുതി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും നിക്ഷേപകർക്ക് കൂടുതൽ നിയമ പരിരക്ഷ നൽകുന്നതിനും സുസ്ഥിരവും ആകർഷകവുമായ നികുതി അന്തരീക്ഷത്തിന് സംഭാവന നൽകുന്നതിനും പ്രോട്ടോകോൾ സഹായിക്കുമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.