കുവൈത്ത് സിറ്റി: യു.എസ്-ഇറാൻ താലകാലിക വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ കുവൈത്ത് ശാന്തം. ശനിയാഴ്ച കുവൈത്തിനെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ ഒന്നും ഉണ്ടായില്ല. കരാറിന് പിറകെ വ്യാഴാഴ്ച രാത്രി ആക്രമണങ്ങൾ നടന്നിരുന്നെങ്കിലും രണ്ടു ദിവസമായി സഥിതിഗതികൾ ശാന്തമാണ്. ഇത് പൊതുജനങ്ങളിൽ ആശ്വാസം പകർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ സുരക്ഷാ അന്തരീക്ഷത്തെ ബാധിക്കുന്ന ഭീഷണിയോ അപകടസാധ്യതകളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് നാസർ ബൗസ്ലീബ് അറിയിച്ചു.
രാജ്യത്തുടനീളമുള്ള സ്ഥിതിഗതികൾ സുസ്ഥിരമായി തുടരുന്നു.
സായുധ സേന പൂർണ്ണ സജ്ജീകരണത്തോടെ സജീവമാണ്. എതുതരം നീക്കങ്ങളോടും ഉടനടി പ്രതികരിക്കുന്നതിന് നിരന്തരമായ ജാഗ്രത പുലർത്തുന്നുണ്ട്. സുരക്ഷാ, പ്രതിരോധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തമായി തുടരുന്നുണ്ട്. രാജ്യത്ത് സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത അധികൃതർ ആവർത്തിച്ചു.
അതേസമയം, പാകിസ്താനിൽ നടക്കുന്ന യു.എസ്- ഇറാൻ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നും സംഘർഷങ്ങൾ അവസാനിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ജനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.