നുഐം അബ്ദുൽ ഗഫൂർ, മുഹന്ന റഹ്മാൻ,  അസ് ലഹ് അബ്ദുല്ല

മദ്റസ പൊതുപരീക്ഷ: ഇസ്‍ലാഹി മദ്റസ വിദ്യാർഥികൾക്ക് മികച്ച വിജയം

കുവൈത്ത് സിറ്റി: വിസ്ഡം എജ്യൂക്കേഷൻ ബോർഡിന് കീഴിൽ ഗൾഫ് സെക്ടറിൽ പ്രവർത്തിക്കുന്ന മദ്റസകളിലെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം ക്ലാസ്സിൽ 90.36 ശതമാനവും എട്ടാം തരത്തിൽ 100 ശതമാനവുമാണ് വിജയം. കുവൈത്ത്, ഖത്തർ, ഒമാൻ, സൗദി അറേബ്യ രാജ്യങ്ങളിലെ ഇസ്ലാഹി മദ്റസ വിദ്യർത്ഥികളാണ് ഈ വർഷം പൊതു പരീക്ഷയിൽ പങ്കെടുത്തത്.

കുവൈത്ത് ഇസ്ലാഹി മദ്റസകളിൽ നിന്നും 63 കുട്ടികൾ പരീക്ഷക്ക് പങ്കെടുത്തതിൽ 15 പേർ എ പ്ലസ് ഗ്രേഡും 15 പേർ എ ഗ്രേഡും നേടി. നുഐം അബ്ദുൽ ഗഫൂർ (അബ്ബാസിയ) 99.25 ശതമാനം മാർക്ക് നേടി ഒന്നാം സ്ഥാനവും, മുഹന്ന റഹ്മാൻ (ഫർവാനിയ) വിദ്യാർത്ഥിനി രണ്ടാം സ്ഥാനവും, അസ് ലഹ് അബ്ദുല്ല മൂന്നാം (അബ്ബാസിയ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ഇസ്ലാഹി സെൻറർ ഭാരവാഹികൾ അഭിനന്ദനമറിയിച്ചു. 

Tags:    
News Summary - Madrasa Public Examination: Islahi Madrasa students achieve excellent success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.