ജോയ്ആലുക്കാസ് എക്സ്ചേഞ്ച് സ്പീഡ് സ്പോർട്സ് അക്കാദമി ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തവർ സംഘാടകർകൊപ്പം
കുവൈത്ത് സിറ്റി: ജോയ്ആലുക്കാസ് എക്സ്ചേഞ്ചും സ്പീഡ് സ്പോർട്സ് അക്കാദമിയും സംയുക്തമായി 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി പെനാൽറ്റി ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.
30-ലധികം ടീമുകളിലായി നൂറിലധികം കുട്ടികൾ മത്സരത്തിൽ മാറ്റുരച്ചു. കുരുന്നുകളെ പ്രോത്സാഹിപ്പിക്കാനായി വൻ ജനപങ്കാളിത്തമാണ് ഗ്രൗണ്ടിൽ ദൃശ്യമായി. മൽസരം വേറിട്ടതും മികച്ചതുമായ അനുഭവമായിരുന്നു എന്ന് ചടങ്ങിൽ പങ്കെടുത്ത രക്ഷിതാക്കളും കായികപ്രേമികളും അഭിപ്രായപ്പെട്ടു. അസിസ്റ്റന്റ് ജനറൽ മാനേജർ അബ്ദുൽ അസീസ് മാട്ടുവയിൽ സ്വാഗതം പറഞ്ഞു.
ജോയ്ആലുക്കാസ് എക്സ്ചേഞ്ച് പ്രതിനിധികളായ മാർക്കറ്റിങ് മാനേജർ നിധിൻ ജോർജ്, അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ വിനീഷ് വേലായുധൻ, പ്രശാന്ത്, ജോബിൻ, സ്പീഡ് സ്പോർട്സ് അക്കാദമി പ്രതിനിധികളായ അശ്വന്ത്, സുമേഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് ജോയ്ആലുക്കാസ് എക്സ്ചേഞ്ച് പ്രതിനിധികൾ സമ്മാനങ്ങളും ട്രോഫികളും വിതരണം ചെയ്തു.
കുട്ടികൾക്കും കായികപ്രേമികൾക്കുമായി ഇത്തരം വൈവിധ്യമാർന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ജോയ്ആലുക്കാസ് എക്സ്ചേഞ്ച് മാനേജ്‌മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.