വാണിജ്യ സഥാപനത്തിൽ അധികൃതർ പരിശോധന നടത്തുന്നു

നിയമ വിരുദ്ധമായി സിഗരറ്റ് വിറ്റ അഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

കുവൈത്ത് സിറ്റി: 21 വയസ്സിൽ താഴെയുള്ളവർക്ക് സിഗരറ്റുകളും ഇലക്ട്രോണിക് ഷീഷ ഉൽപ്പന്നങ്ങളും വിറ്റ സഥാപനങ്ങൾക്കെതിരെ നടപി. വിൽപ്പനക്കിടെ ജീവനക്കാർ പിടിയിലായതിനെത്തുടർന്ന് അഞ്ച് വാണിജ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ആഭ്യന്തര മന്ത്രാലയത്തിന്റെ 'ഇവന്റ്സ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റു'മായി സഹകരിച്ച്, വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ ജഹ്‌റ, ഫർവാനിയ ഗവർണറേറ്റുകളിലെ അടിയന്തര കർമസേനകൾ സംയുക്തമായാണ് നടപടി സ്വീകരിച്ചത്.

നിയമലംഘനങ്ങൾ കണ്ടെത്തിയ കടകൾ ഉടൻ തന്നെ അടപ്പിച്ചു. പ്രായപൂർത്തിയാകാത്തവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നത് വിലക്കുന്ന ചട്ടങ്ങൾ പ്രകാരം നിയമലംഘകർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും പരിശോധനാ നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - നിയമ വിരുദ്ധമായി സിഗരറ്റ് വിറ്റ അഞ്ച് സ്ഥാപനങ്ങൾ അടച്ചുപൂട്ടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.