Posted On
date_range Updated On
date_range കുവൈത്തിൽ ചൈനീസ് കമ്പനിക്കുനേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്തിൽ ചൈനീസ് കമ്പനിയുടെ കെട്ടിടം ലക്ഷ്യമാക്കി ഇറാൻ ആക്രമണം. ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെടുകയും കെട്ടിടത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തതായി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ സൗദ് അബ്ദുൽ അസീസ് അൽ ഉതൈബി അറിയിച്ചു.
രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള ഒരു കെട്ടിടത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്. സംഭവം നടന്നയുടൻ ബന്ധപ്പെട്ട അധികൃതരുമായി ഏകോപിപ്പിച്ചു ആവശ്യമായ നടപടികൾ സ്വീകരിക്കാനും സാഹചര്യം കൈകാര്യം ചെയ്യാനും തുടങ്ങിയതായും അറിയിച്ചു. ഉയർന്ന കാര്യക്ഷമതയോടെ തങ്ങളുടെ ദൗത്യങ്ങളും കടമകളും നിർവഹിക്കുന്നത് തുടരുമെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും സൈന്യം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.