നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് സന്ദർശനത്തിൽ
Posted On
date_range Updated On
date_range സൈനികരുടെ പ്രവർത്തനം വിലയിരുത്തി നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി
കുവൈത്ത് സിറ്റി: സൈനികരുടെ പ്രവർത്തന സജ്ജത വിലയിരുത്തിയും ചുമതലകൾ അവലോകനം ചെയ്തും കുവൈത്ത് നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്.
ഒന്നാം പ്രൊട്ടക്ഷൻ ബ്രിഗേഡിന്റെ കീഴിലുള്ള മൂന്നാം ഫെസിലിറ്റീസ് പ്രൊട്ടക്ഷൻ ബറ്റാലിയൻ സുരക്ഷയൊരുക്കുന്ന കേന്ദ്രത്തിൽ ഹമദ് അൽ ബർജാസ് പരിശോധന നടത്തി. രാജ്യത്തെ സുപ്രധാന കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ ബറ്റാലിയൻ അംഗങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
കുവൈത്ത് ഭരണ നേതൃത്വത്തിന്റെ നന്ദിയും ആശംസകളും അൽ ബർജാസ് കൈമാറി. ചുമതലകളും കടമകളും നിർവഹിക്കുന്നതിൽ ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്ന ഉയർന്ന സന്നദ്ധതയെയും അച്ചടക്കത്തെയും പ്രതിബദ്ധതയെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.