കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ കോൺസുലാർ അപേക്ഷാ കേന്ദ്രങ്ങളുടെ (ഐ.സി.എ.സി) പ്രവർത്തനം നേരിട്ട് കണ്ട് വിലയിരുത്തി അംബാസഡർ പരമിത ത്രിപതി. അപേക്ഷകരുമായും ജീവനക്കാരുമായും അംബാസഡർ ആശയവിനിമയം നടത്തുകയും ഐ.സി.എ.സികളിലെ സൗകര്യങ്ങൾ പരിശോധിക്കുകയും ചെയ്തു.
കുവൈത്തിലെ ഇന്ത്യൻ പൗരന്മാരുടെ ക്ഷേമവും സുരക്ഷയും തങ്ങളുടെ മുൻഗണനയായി തുടരുന്നതായും, സുഗമവും കാര്യക്ഷമവുമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും എംബസി വ്യക്തമാക്കി. ഇടവേളക്കു ശേഷം ഈ മാസം 23 മുതലാണ് കുവൈത്തിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ കോൺസുലാർ സേവനങ്ങൾക്കായി മൂന്ന് പുതിയ അപേക്ഷാ കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചത്.
പുതുതായി കറാർ ഏറ്റെടുത്ത ഡു ഡിജിറ്റൽ ഗ്ലോബൽ വഴിയാണ് നിലവിൽ സേവനങ്ങൾ. കുവൈത്ത് സിറ്റി ബ്ലോക്ക് 11ലെ സാലിം അൽ മുബാറക് സ്ട്രീറ്റ്, ഫഹാഹീൽ സമ മാൾ, ദജീജിലെ വാഹ മാൾ എന്നിവിടങ്ങളിലെ സെന്ററുകളിൽ സേവനങ്ങൾ ലഭ്യമാണ്. മൂന്ന് കേന്ദ്രങ്ങളും ദിവസവും രാവിലെ എട്ടു മുതൽ വൈകുന്നേരം ആറു വരെ പ്രവർത്തിക്കും. നേരിട്ടെത്തിയും മുൻകൂട്ടി ഓൺലൈനായി അപ്പോയിന്റ്മെന്റ് എടുത്തും സേവനങ്ങൾ പ്രയോജനപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.