കുവൈത്ത് സിറ്റി: സേവനം തൃപ്തികരമാണോ എന്നത് സംബന്ധിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തിൽനിന്ന് വിവരം ശേഖരിക്കുന്നു. സേവനങ്ങളുടെ ഗുണ നിലവാരം രേഖപ്പെടുത്താൻ ഉപഭോക്താക്കൾക്കായി ഫീഡ് ബാക്ക് ഫോം പുറത്തിറക്കി.
എംബസിയിലോ ശർഖ്, ഫഹാഹീൽ, അബ്ബാസിയ പാസ്പോർട്ട് കേന്ദ്രങ്ങളിലോ എത്തുന്ന ഉപഭോക്താക്കൾക്ക് സേവന സംബന്ധമായ അനുഭവം ഫോമിൽ പൂരിപ്പിച്ച് എംബസി റിസപ്ഷനിലെയും പാസ്പോർട്ട് സേവന കേന്ദ്രത്തിലെയും പെട്ടിയിൽ നിക്ഷേപിക്കാം.
amboff.kuwait@mea.gov.in എന്ന മെയിലിലേക്ക് അയക്കുകയും ചെയ്യാം. നിലവിൽ ഇംഗ്ലീഷിൽ പുറത്തിറക്കിയ ഫോം വൈകാതെ വിവിധ ഇന്ത്യൻ ഭാഷകളിലും ഇറക്കും. പേര്, ഫോൺനമ്പർ, മെയിൽ, പാസ്പോർട്ട് നമ്പർ, സേവനത്തിന് എത്തിയ കേന്ദ്രം, എന്തുതരം സേവനം, സമീപിച്ച ഉദ്യോഗസ്ഥെൻറ പേര്, സേവനത്തിന് എടുത്ത സമയം, തീയതി, എംബസിയിലോ പാസ്പോർട്ട് സേവനകേന്ദ്രത്തിലോ എത്തിയതും പുറത്തിറങ്ങിയതുമായ സമയം, ഫോം പൂരിപ്പിക്കൽ, ഫോേട്ടാ, ഫോേട്ടാ കോപ്പി മുതലായ അധിക സേവനങ്ങൾ ആവശ്യമായിരുന്നുവോ, എങ്കിൽ എന്ത് കൊണ്ട്, സേവനത്തിൽ തൃപ്തനാണോ, ഇഷ്ടപ്പെട്ട/ഇഷ്ടപ്പെടാത്ത കാര്യം, എംബസിയുടെയും പാസ്പോർട്ട് സേവന കേന്ദ്രങ്ങളുടെയും പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയാണ് ഫീഡ്ബാക്ക് ഫോമിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.