കുവൈത്ത് സിറ്റി: കുവൈത്ത് ആരോഗ്യമന്ത്രാലയത്തിലേക്ക് റിക്രൂട്ട് ചെയ്ത് കുവൈത്തിൽ എത്തിയ ശേഷം നിയമനം ലഭിക്കാതിരുന്ന 79 ഇന്ത്യൻ നഴ്സുമാർക്ക് താമസരേഖ (ഇഖാമ) ലഭിച്ചു. 70 പേർ അടുത്ത ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിൽ നിയമിക്കപ്പെടും. ബാക്കിയുള്ളവരുടെ നിയമന നടപടികൾ വിവിധ ഘട്ടങ്ങളിലാണുള്ളത്. ഇവർക്കും നിയമനം നൽകുമെന്നാണ് സൂചന.
രണ്ടു വർഷത്തെ ദുരിത ജീവിതത്തിന് ശേഷമാണ് മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ നഴ്സുമാർക്ക് ആശ്വാസമാവുന്നത്. ഇന്ത്യയിൽനിന്നുള്ള നഴ്സ് റിക്രൂട്ട്മെൻറ് വിവാദത്തിലായ 2015ൽ റിക്രൂട്ട് ചെയ്യപ്പെട്ട നഴ്സുമാരാണ് കുവൈത്തിൽ എത്തിയിട്ടും നിയമനം കിട്ടാതെ പ്രതിസന്ധിയിലായത്. 80 പേരാണ് റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇതിൽ ഒരാൾ നേരത്തേ നാട്ടിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.