കുവൈത്ത്: മദ്യ ഫാക്ടറിയിൽ വൻ ശേഖരവുമായി അഞ്ചുപേർ പിടിയിൽ
കുവൈത്ത് സിറ്റി: ബാർ അൽ റഹിയ ഏരിയയിലെ ക്യാമ്പിൽ പ്രാദേശിക മദ്യഫാക്ടറി നടത്തുന്ന അഞ്ചു പേരടങ്ങുന്ന ക്രിമിനൽസംഘത്തെ പിടികൂടിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഫാക്ടറിയിൽ നടത്തിയ റെയ്ഡിൽ ഇറക്കുമതി ചെയ്ത 10,000 കുപ്പി വൈനും 103 കുപ്പി ലോക്കൽ വൈനും പിടിച്ചെടുത്തു.
മദ്യനിർമാണ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടിച്ചെടുത്തു. മയക്കുമരുന്നിനെതിരെ പോരാടുന്നതിനുള്ള ജനറൽ അഡ്മിനിസ്ട്രേഷനെ പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് പ്രതികളെ പിടികൂടിയത്. നിയമനടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. ലഹരി നിർമാണം, കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.