കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യ അടുത്ത വർഷം അഞ്ചു ദശലക്ഷം കടക്കും. ആഗസ്റ്റ് 17ന ് സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് പ്രഖ്യാപിച്ച കണക്കനുസരിച്ച് രാജ്യത്തെ ജനസംഖ്യ 4 8,29,507 ആണ്. ഇതില്‍ 14,19,385 സ്വദേശികളും 34,10,112 വിദേശികളുമാണ്. അഥവാ 29 ശതമാനം സ്വദേശികളും 71 ശതമാനം വിദേശികളുമാണ്. ഇപ്പോഴത്തെ വളർച്ചനിരക്ക് അനുസരിച്ച് 2020ല്‍ അഞ്ച് ദശലക്ഷത്തിലേക്കെത്തുമെന്നാണ് നിഗമനം. 1961ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ വെറും മൂന്നു ലക്ഷം ജനങ്ങളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. അതില്‍ ഭൂരിപക്ഷവും സ്വദേശികളായിരുന്നു. 1975ല്‍ 10 ലക്ഷമായി ജനസംഖ്യ ഉയരുകയും പിന്നീട് 13 വര്‍ഷത്തിനു ശേഷം 1988ല്‍ ജനസംഖ്യ രണ്ടു മില്യണാവുകയും ചെയ്തു.
ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് 1.6 മില്യണ്‍ ജനങ്ങള്‍ കുറഞ്ഞതായും സിവില്‍ ഇന്‍ഫര്‍മേഷൻ രേഖയിലുണ്ട്. 2010ല്‍ 30 ലക്ഷത്തിൽ എത്തുകയും ചെയ്തു. 2017ൽ ജനസംഖ്യ 40 ലക്ഷം പിന്നിട്ടു. 2020ലേക്കെത്തുമ്പോള്‍ ജനസംഖ്യ അഞ്ച് ദശലക്ഷമാകുമെന്നാണ് നിഗമനം. വെറും മൂന്നു വര്‍ഷം കൊണ്ട് രാജ്യത്ത് ജനസംഖ്യ 10 ലക്ഷം കൂടുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ജനന നിരക്കിനേക്കാൾ വിദേശികളായ അവിദഗ്ധ തൊഴിലാളികളുടെ അനിയന്ത്രിതമായ വരവ് ആണ് ജനസംഖ്യ വർധനവിന് കാരണമാകുന്നത്. വിദേശി നിയമനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയും നിലവിലുള്ളവരെ പടിപടിയായി കുറച്ചുകൊണ്ടും രാജ്യത്തെ ജനസംഖ്യ കുറക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.