കുവൈത്ത് സിറ്റി: മോദി സർക്കാറിനെ തിരിച്ചുവരാൻ സാധിക്കാത്ത വിധം പുറത്താക്കണമെന്നു ം അതിനായി യു.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്നും വെൽഫെയർ കേരള കുവൈത്ത് കേ ന്ദ്ര സെക്രട്ടറി അൻവർ സാദത്ത് അഭിപ്രായപ്പെട്ടു. വെൽഫെയർ കേരള കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘എെൻറ പൊരെക്കെ വോട്ട്’ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാർലമെൻറിൽ വലിയ കക്ഷിയാകാൻ സാധ്യതയുള്ള ഏക ബി.ജെ.പി ഇതര പാർട്ടി കോൺഗ്രസാണ്.
കോൺഗ്രസിനും കോൺഗ്രസുമായി നേരിട്ട് സഖ്യമുള്ള പാർട്ടികൾക്കും സീറ്റ് വർധിച്ചാൽ മാത്രമേ മതേതര സർക്കാർ ഉണ്ടാകാൻ സാധ്യത തെളിയൂവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഫർവാനിയ െഎഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കണ്ണൂർ ജില്ലാ കമ്മിറ്റി പ്രസിഡൻറ് പി.ടി.പി. ആയിഷ അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ല വൈസ് പ്രസിഡൻറ് ബി.പി. മോഹനൻ, കേന്ദ്ര വൈസ് പ്രസിഡൻറ് റഹ്മാൻ, ഒ.ഐ.സി.സി ദേശീയ സെക്രട്ടറി പ്രേംസൺ കായംകുളം, കെ.എം.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി മുസമ്മിൽ, ഒ.ഐ.സി.സി കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി സിദ്ദീഖ് അപ്പക്കൻ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി കണ്ണൂർ ജില്ല പ്രസിഡൻറ് സൈനുദ്ദീൻ കരിവള്ളൂർ, യു.ഡി.ഫ് സ്ഥാനാർഥികളായ കെ. സുധാകരൻ, കെ. മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ എന്നിവർ വിഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തു. ജസീൽ ചെങ്ങളാൻ സ്വാഗതവും കെ.വി. ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.