കുവൈത്ത് സിറ്റി: സാങ്കേതിക, സാമ്പത്തിക മേഖലകളിൽ അറബ് രാജ്യങ്ങളുടെ ഉന്നമനം സാധ്യമ ാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന അറബ് വികസന ഫണ്ടിലേക്ക് കുവൈത്ത് 200 ദശലക് ഷം ഡോളർ വാഗ്ദാനം ചെയ്തു. സാമൂഹിക-സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് ബൈറൂത്തിൽ നടന്ന അറബ് രാജ്യങ്ങളുടെ ഉച്ചകോടിയിൽ അമീറിനുവേണ്ടി വിദേശകാര്യ മന്ത്രി ശൈഖ് സബാഹ് അൽഖാലിദ് ആണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
മൂലധനത്തിലേക്കാണ് കുവൈത്ത് ഇത്രയും തുക വാഗ്ദാനം ചെയ്തത്. ഇതിനു പുറമെ കുവൈത്തും ഖത്തറും 50 ദശലക്ഷം ഡോളർ സഹായവും പ്രഖ്യാപിച്ചു. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ആണ് സാങ്കേതിക മേഖലയിൽ അറബ് രാജ്യങ്ങളുടെ പുരോഗതിക്കുവേണ്ടി പ്രത്യേക ഫണ്ടെന്ന ആശയം മുന്നോട്ടുവെച്ചത്. അറബ് രാജ്യങ്ങളുടെ സമ്പൂർണ വികസനം സാധ്യമാക്കാൻ കുവൈത്ത് മുന്നോട്ടുവെച്ച പദ്ധതിക്ക് മറ്റു രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.