കുവൈത്ത് സിറ്റി: െഎക്യരാഷ്ട്രസഭ ഇന്ന് ലോക ജീവകാരുണ്യ ദിനം ആചരിക്കുേമ്പാൾ കുവൈത്ത് വർഷങ്ങളായി ജീവിതമേകിക്കൊണ്ടിരിക്കുന്നത് ലക്ഷക്കണക്കിന് പേർക്ക്. വകാരുണ്യ പ്രവർത്തനങ്ങളിൽ ലോകരാജ്യങ്ങളിൽ തന്നെ മുന്നിൽനിൽക്കുന്ന കുവൈത്തിെൻറ സഹായമാണ് യുദ്ധങ്ങളും പ്രകൃതിദുരന്തവും പട്ടിണിയും മൂലം പ്രയാസത്തിലായ ലക്ഷക്കണക്കിന് പേർക്ക് ജീവിതമേകിയത്. മരണത്തിെൻറ വക്കിൽ കഴിയുകയും ദുരിതം അനുഭവിക്കുകയും ചെയ്യുന്നവരെയാണ് ഭക്ഷണവും വെള്ളവും വസ്ത്രവും പാർപ്പിടവും ചികിത്സയും എല്ലാം നൽകി ജീവിതത്തിലേക്ക് പിടിച്ചുയർത്തിയത്. സിറിയയിലും യമനിലും എല്ലാം വിദ്യാഭ്യാസത്തിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്.
ജീവകാരുണ്യ പ്രവർത്തന മേഖലയിൽ മുന്നിൽ നിൽക്കുന്ന രാജ്യത്തിന് ആദരമായി 2014ൽ െഎക്യരാഷ്ട്ര സഭ കുവൈത്തിനെ ‘മാനുഷികതയുടെ കേന്ദ്രം’ ആയി തെരഞ്ഞെടുത്തിരുന്നു. അമീർ ശൈഖ് സബാഹ് അൽഅഹ്മദ് അൽജാബിർ അസ്സബാഹിനെ ‘മാനുഷിക നേതാവ്’ എന്ന പദവി നൽകി ആദരിക്കുകയും ചെയ്തിരുന്നു. 2013ൽ 5.6 ദശലക്ഷം ദീനാറും 2014ൽ 14.8 ദശലക്ഷം ദീനാറും 2015ൽ 18.2 ദശലക്ഷം ദീനാറുമാണ് കുവൈത്ത് ജീവകാരുണ്യപ്രവർത്തനത്തിനായി ചെലവാക്കിയത്. യുദ്ധവും ആഭ്യന്തര സംഘർഷവും തീവ്രവാദവും കലുഷിതമാക്കിയ സിറിയയെ സഹായിക്കാൻ മൂന്നു പ്രാവശ്യം കുവൈത്ത് അന്താരാഷ്ട്ര ഉച്ചകോടികൾ സംഘടിപ്പിച്ചിരുന്നു.
യമനിലും ആഫ്രിക്കൻ രാജ്യങ്ങളിലും ബംഗ്ലദേശിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യൻ വംശജർക്കും എല്ലാം കുവൈത്തിെൻറ സഹായം എത്തുന്നുണ്ട്. 2018 ഫെബ്രുവരിയിൽ ഇറാഖിെൻറ പുനർനിർമാണത്തിനായി കുവൈത്തിെൻറ നേതൃത്വത്തിൽ നടത്തിയ ഉച്ചകോടിയിൽ 30 ബില്ല്യൺ ഡോളറിെൻറ സഹായവാഗ്ദാനമാണ് ലഭിച്ചത്. കുവൈത്ത് മാത്രം രണ്ട് ബില്യൺ ഡോളർ നൽകി.
ജീവകാരുണ്യ പ്രവർത്തനമേഖലയിൽ കുവൈത്തികൾ ആരാധനയോടെ ഒാർമിക്കുന്ന വ്യക്തിത്വമാണ് ഡോ. അബ്ദുൽ റഹ്മാൻ അൽ സുമൈത്. 2015 ആഗസ്റ്റ് 13ന് വിടപറയുംവരെ ജീവകാരുണ്യ മേഖലയിൽ മഹനീയ മാതൃകയായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. ഡോ. അബ്ദുറഹ്മാൻ അൽ സുമൈതിെൻറ ഒാർമകൾ നിലനിർത്താൻ അമീർ ശൈഖ് സബാഹ് ജീവകാരുണ്യത്തിനുള്ള അൽ സുമൈത് പ്രൈസ് ഒാരോ വർഷവും നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മദർ െതരേസയുടെ ഒാർമക്കായാണ് 2012 മുതൽ സെപ്റ്റംബർ അഞ്ച് ലോക ജീവകാരുണ്യ ദിനമായി െഎക്യരാഷ്ട്ര സഭ ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.