കുവൈത്ത് സിറ്റി: മധ്യ പൗരസ്ത്യ-ഉത്തരാഫ്രിക്കൻ മേഖലയിൽ സമാധാന അന്തരീക്ഷം കൂടുതൽ നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്ത് ഒന്നാം സ്ഥാനത്ത്. ആസ്ട്രേലിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന പീസ് ആൻഡ് ഇക്കണോമി ഇൻസ്റ്റിറ്റ്യൂട്ട് തയാറാക്കിയ 2018ലെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. ഈ വിഷയത്തിൽ ലോകതലത്തിൽ കുവൈത്തിന് 42ാം സ്ഥാനമുണ്ട്.
കുവൈത്തിന് തൊട്ടുപിന്നാലെ യു.എ.ഇയാണ് മേഖലയിൽ ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്ത്. ലോകതലത്തിൽ യു.എ.ഇയുടെ സ്ഥാനം 45 ആണ്. ലോകതലത്തിൽ 56ാം സ്ഥാനമുള്ള ഖത്തറാണ് സമാധാനം നിലനിൽക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ പശ്ചിമേഷ്യൻ- വടക്കൻ ആഫ്രിക്കൻ മേഖലയിൽ മൂന്നാം സ്ഥാനത്ത്.
ലോകരാജ്യങ്ങളിൽ ഐസ്ലൻഡിനാണ് ഒന്നാം സ്ഥാനം. ന്യൂസിലൻഡ്, ഒാസ്ട്രിയ, പോർചുഗൽ, ബൾഗേറിയ, ഡെൻമാർക്ക്, കാനഡ, ചെക്ക് റിപ്പബ്ലിക്, സിംഗപ്പൂർ, ജപ്പാൻ, അയർലൻഡ് എന്നീ രാജ്യങ്ങളാണ് തുടർന്നുള്ളത്. സമാധാനത്തിെൻറ കാര്യത്തിൽ മധ്യ പൗരസ്ത്യദേശവും വടക്കൻ ആഫ്രിക്കൻ മേഖലയും ലോകതലത്തിൽ പിന്നിലാണ്. സമൂഹത്തിെൻറ സുരക്ഷയും സമാധാനവും ആഭ്യന്തര സംഘർഷം, സൈനികശക്തി തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പട്ടിക തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.