കുവൈത്ത് സിറ്റി: അഞ്ചുമാസത്തിനിടെ 12,776 സ്വദേശികൾക്ക് ജോലി നൽകിയതായി സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നതിനുള്ള സർക്കാർ വകുപ്പായ മാൻപവർ ആൻഡ് ഗവൺമെൻറ് റീസ്ട്രക്ചറിങ് പ്രോഗ്രാം വ്യക്തമാക്കി. ഇതിൽ 6893 പേർക്ക് സ്വകാര്യ മേഖലയിലാണ് ജോലി നൽകിയതെന്നത് ശ്രദ്ധേയമാണ്. 5883 പേർക്ക് സർക്കാർ വകുപ്പുകളിലും ജോലി നൽകിയതായി ബന്ധപ്പെട്ട വകുപ്പുകളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ഏപ്രിലിലാണ് കൂടുതൽ സ്വദേശികൾക്ക് നിയമനം നൽകിയത് (1655). ജനുവരി (1323) ഫെബ്രുവരി (1407), മാർച്ച് (1554) മേയ് (921) എന്നിങ്ങനെയാണ് സ്വകാര്യ മേഖലയിൽ നിയമനം നൽകിയത്. പൊതുമേഖലയിൽ ഏപ്രിൽ (1893) ജനുവരി (1296) ഫെബ്രുവരി (872) മാർച്ച് (1822) മേയ് (323) എന്നിങ്ങനെയാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.