കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്തിന്, ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരം. സന്നദ്ധ രക്തദാന പ്രചാരണരംഗത്തെ പ്രവർത്തനങ്ങൾ മാനിച്ചാണ് അംഗീകാരം. ലോകരക്തദാന ദിനാചരണ ഭാഗമായി സാൽമിയ സിംഫണി ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിലാണ് കുവൈത്തിലെ തെരഞ്ഞെടുക്കപ്പെട്ട രക്തദാതാക്കളോടും സംഘടനകളോടുമൊപ്പം ബി.ഡി.കെയും ആദരിക്കപ്പെട്ടത്. കുവൈത്ത് ആരോഗ്യമന്ത്രാലയം, പൊതുജനാരോഗ്യവിഭാഗം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. മാജിദ അൽഖത്താനിൽനിന്ന് ബി.ഡി.കെ കുവൈത്ത് ടീമിനെ പ്രതിനിധാനം ചെയ്ത്കോഒാഡിനേറ്റർമാരായ രഘുപാൽ തെങ്ങുംതുണ്ടിൽ, മുരളി എസ്. പണിക്കർ, യാസിർ എ. പതിയിൽ എന്നിവർ പ്രശസ്തി ഫലകം ഏറ്റുവാങ്ങി.
അടിയന്തര സാഹചര്യം മറികടക്കാൻ കഴിഞ്ഞ ഡിസംബറിൽ അപൂർവ ഗ്രൂപ്പിൽപെട്ട രക്തദാതാവിനെ രാജ്യാന്തര ഇടപെടലുകളിലൂടെ ഖത്തറിൽനിന്ന് എത്തിക്കാൻ ബി.ഡി.കെ കുവൈത്ത് ടീം നടത്തിയ പ്രവർത്തനങ്ങളെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ഡോ. റീം അൽ റൗദാൻ ചടങ്ങിൽ പ്രശംസിച്ചു.
2011ൽ വിനോദ് ഭാസ്കരൻ എന്ന സാമൂഹിക പ്രവർത്തകൻ കേരളത്തിൽ രൂപം നൽകിയ ഈ നവമാധ്യമ കൂട്ടായ്മ ഇന്ന് സന്നദ്ധ രക്തദാന പ്രചാരണ പ്രവർത്തനങ്ങളിൽ ഇന്ത്യ ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ സജീവമാണ്. കുവൈത്തിൽ മാത്രം ഇരുപത്തഞ്ചോളം മുഴുവൻ സമയ കോഒാഡിനേറ്റർമാരും 2500ഒാളം രജിസ്റ്റർ ചെയ്ത രക്തദാതാക്കളും സേവനത്തിന് സജ്ജരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.