കുവൈത്ത് സിറ്റി: ദക്ഷിണ ഇറാഖിലെ സിബയിൽ കുവൈത്ത് എനർജി പി.എൽ.സി പ്രകൃതിവാതക ഉൽപാദനം തുടങ്ങി. ബസ്റ നഗരത്തിലെ തെക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് സിബ. പ്രതിദിനം 25 ദശലക്ഷം ക്യുബിക് ഫീറ്റ് പ്രകൃതിവാതകമാണ് ഉൽപാദിപ്പിക്കുന്നത്. വർഷാവസാനമാകുമ്പോഴേക്കും ഉൽപാദനം 100 ദശലക്ഷം ക്യുബിക് ഫീറ്റ് ആയി വർധിക്കുമെന്ന് കുവൈത്ത് -ഇറാഖ് സംയുക്ത സംരംഭത്തിെൻറ ഡയറക്ടർ ജനറൽ കരീം അബ്ദ് ഉദ അറിയിച്ചു.
തെക്കൻ ഇറാഖിലെ മറ്റു മേഖലകളിലും നിലവിൽ ക്രൂഡിനൊപ്പം പ്രകൃതിവാതകം ഉൽപാദിപ്പിക്കുന്നുണ്ട്. എന്നാൽ, ഉൽപാദിപ്പിക്കുന്ന പ്രകൃതിവാതകം സാങ്കേതിക വിദ്യയുടെ അഭാവം കാരണം ശേഖരിച്ചുവെക്കാൻ പറ്റാത്ത അവസ്ഥയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതുമൂലം ആഭ്യന്തര ഉപഭോഗത്തിനും കയറ്റുമതിക്കും പ്രയാസം നേരിടുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.