കുവൈത്ത് സിറ്റി: സാമ്പത്തിക പരിഷ്കരണം നടപ്പാക്കുന്നതിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ കുവൈത്ത് ശ്രദ്ധേയമായ പുരോഗതി നേടിയതായി പശ്ചിമേഷ്യൻ ചുമതലയുള്ള ലോകബാങ്ക് വൈസ് പ്രസിഡൻറ് ഡോ. ഹാഫിസ് ഗാനിം പറഞ്ഞു.എണ്ണവരുമാനം കുറഞ്ഞത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ ഇത് സഹായിച്ചു.സബ്സിഡി വെട്ടിക്കുറക്കൽ, പൊതുകടവും ബജറ്റ് കമ്മിയും കുറച്ചുകൊണ്ടുവരൽ, സ്വകാര്യ മേഖലക്ക് പ്രോത്സാഹനം നൽകൽ എന്നിങ്ങനെ മൂന്നു തലങ്ങളിലൂന്നിയാണ് പരിഷ്കരണം. സാമ്പത്തിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പാർലമെൻറും സർക്കാറും തമ്മിൽ ധാരണയിലെത്തുമെന്നാണ് പ്രതീക്ഷ. വിഷൻ 2035ലെ ലക്ഷ്യം നേടണമെങ്കിൽ ഇത് അനിവാര്യമാണ്. അടുത്ത രണ്ടു പതിറ്റാണ്ടിൽ എല്ലാ മേഖലയിലും സമഗ്രമായ പരിഷ്കരണം നടപ്പാക്കിയേ തീരൂ. എണ്ണയിതര വരുമാനത്തിന് വഴിതേടണം. തൊഴിൽവിപണിക്ക് കരുത്തുപകരുന്ന രീതിയിൽ വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തണം.വനിത ശാക്തീകരണം നടത്തി സ്വകാര്യ മേഖലയിൽ ഉൾപ്പെടെ സ്ത്രീകളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും ഡോ. ഹാഫിസ് ഗാനിം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.